പാലക്കാട് രണ്ട് പോലീസുകാർ മരിച്ചനിലയിൽ: മൃതദേഹങ്ങൾ പോലീസ് ക്യാമ്പിന് പിന്നിലെ പറമ്പിൽ

പാലക്കാട്| അഭിറാം മനോഹർ| Last Modified വ്യാഴം, 19 മെയ് 2022 (11:13 IST)
പാലക്കാട്: മുട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിന്നിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമ‌ല്ല.

കഴിഞ്ഞ ദിവസം ഒരാൾ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും മറ്റൊരാൾ അവധിയിലായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രിമുതൽ കാണാതായെന്നും വിവരമുണ്ട്. എന്നാൽ എന്താണ് സംഭവിച്ചത് എന്നതിന്റെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :