അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയിൽ വ്യാപക പോലീസ് പരിശോധന : നിരവധി ഗുണ്ടകൾ പിടിയിൽ
- ശിവരാത്രി: ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി
- വാലന്റൈന്‍സ് ദിനത്തില്‍ കാമുകന് സര്‍പ്രൈസ് നല്കാന് പോയ പതിനേഴുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- 276 പവന് ശരീരത്തിലൊളിപ്പ് ഗ്രീന്‍ചാനല്‍ വഴി കടത്താന്‍ ശ്രമം; രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍
- എല്‍.കെയുടെ രണ്ടാം വരവ് ! പ്രതീക്ഷയോടെ സുരേഷ് ഗോപി ആരാധകര്‍
ഹോട്ടൽ ജീവനക്കാരന്റെ കൊലപാതകം: 21 കാരൻ അറസ്റ്റിൽ
എറണാകുളം: കൊച്ചി അംബേദ്‌കർ സ്റ്റേഡിയത്തിൽ ഹോട്ടൽ ജീവനക്കാരനെ കുത്തിക്കൊന്ന കേസിൽ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വേലൂപ്പാടം രായം മരക്കാർ വീട്ടിൽ ആഗ്‌നാൻ ആണ് പോലീസ് വലയിലായത്.
ഈ മാസം മൂന്നാം തീയതി പുലർച്ചെയാണ് പാലക്കാട് കൊല്ലങ്കോട് ആനമാറി വീട്ടിൽ സന്തോഷ് പൊന്നുച്ചാമി എന്ന 41 കാരൻ കുത്തേറ്റു മരിച്ചത്. കൊല്ലത്തു നിന്ന് എറണാകുളത്ത് എത്തിയ ആഗ്നാനും സ്വവർഗ്ഗ അനുരാഗിയായ സന്തോഷും തമ്മിൽ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സന്തോഷിനെ ആഗ്നാൻ പിടിച്ചുനിർത്തി മുതുകിൽ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ആഗ്‌നാനെ പോലീസ് തിരിച്ചറിഞ്ഞത്. ആഴകളോളം നീണ്ട അന്വേഷണത്തിൽ ഇയാളെ കർണ്ണാടകത്തിലെ ശൃംഗേരിയിലെ ഒരു റബ്ബർ തോട്ടത്തിൽ ജോലി ചെയ്യവെയാണ് പിടികൂടിയത്.
സ്റ്റേഡിയത്തിലെയും റയിൽവേ സ്റേഷനുകളിലെയും വിവിധ സ്ഥലങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് ആഗ്നാൻ തന്നെയാണ് കൊലപാതകി എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നതും അന്വേഷണം വ്യാപിപ്പിച്ചതും.