ശിവാലയ ഓട്ടത്തിന് പോയ രണ്ടു പേർ വാഹനമിടിച്ചു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (11:55 IST)
കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ ശിവരാത്രി ദിവസം നടന്ന പ്രശസ്തമായ ശിവാലയ ഓട്ടത്തിന് പോയ രണ്ടു പേർ തക്കലയിൽ വാഹനമിടിച്ചു മരിച്ചു. വിഴിഞ്ഞം സ്വദേശികളായ സോമരാജൻ (59), രാജു (52) എന്നിവർ സ്‌കൂട്ടറിൽ പോകവെയാണ് അപകടത്തിൽ പെട്ടത്.

തെങ്ങുകയറ്റ തൊഴിലാളികളായ ഇരുവരും എട്ടംഗ സംഘത്തിനൊപ്പം ശനിയാഴ്ച രാവിലെയാണ് ശിവാലയ ഓട്ടത്തിന് പോയത്. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് തക്കലയിൽ വച്ച് അജ്ഞാതവാഹനം ഇടിച്ചത്. വാഹനം തിരിച്ചറിഞ്ഞിട്ടില്ല.

രാജുവിന്റെ തലയിലൂടെയാണ് വാഹനം കയറിയിറങ്ങിയത്. സോമരാജന്റെ കാലുകളും ഒടിഞ്ഞിരുഞ്ഞു. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :