276 പവന്‍ ശരീരത്തിലൊളിപ്പ് ഗ്രീന്‍ചാനല്‍ വഴി കടത്താന്‍ ശ്രമം; രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍

രേണുക വേണു| Last Modified ചൊവ്വ, 14 ഫെബ്രുവരി 2023 (12:11 IST)

നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ 276 പവന്‍ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

റിയാദില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് യാസിന്‍, ഫസല്‍ എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :