30-35 ലക്ഷം പേരുടെ ജീവനും സ്വത്തിനും ഹാനി, മൂന്നോ നാലോ ജില്ലകള്‍ തകരും; മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളെന്ന് ജേക്കബ് ജോസ്

രേണുക വേണു| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (13:39 IST)

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്നും ഇതിനെ വൈകാരികമായല്ല വിവേകത്തോടെയാണ് കാണേണ്ടതെന്നും ജേക്കബ് ജോസ് മുതിരേന്തിക്കല്‍. പള്ളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രൊജക്ട് മാനേജര്‍ ആണ് ജേക്കബ് ജോസ്. പുതിയ ഡാം എന്നുള്ളത് അപ്രാപ്യമായ കാര്യമാണെന്നും മുല്ലപ്പെരിയാറിലെ ജലസംഭരണശേഷി വലിയ തോതില്‍ കുറയ്ക്കുകയാണ് പ്രശ്‌ന പരിഹാരത്തിനു സാധ്യമായ വഴിയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജേക്കബ് ജോസ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

' 30-35 ലക്ഷം പേരുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാകും, മൂന്നോ നാലോ ജില്ലകള്‍ തകരും എന്ന് പറയുന്നത് വെറും തെറ്റായ പ്രചരണം ആണ്. മുല്ലപ്പെരിയാര്‍ തകരുകയാണെങ്കില്‍ അതിനേക്കാള്‍ അനേക മടങ്ങ് ശേഷിയുളള ഇടുക്കി റിസര്‍വോയറില്‍ വന്ന് അത് ശാന്തമായി ലയിച്ചുചേരുകയുളളൂ. കുളമാവ്, ചെറുതോണി, ഇടുക്കി എന്നിങ്ങനെയുളള ഡാമുകളില്‍ ഒരു ലോഡ് പോലും വരുത്താനുളള ശേഷി മുല്ലപ്പെരിയാറിനില്ല. 21 കിലോ മീറ്ററിനിടയില്‍ പരമാവധി 5,000 പേരുടെ ജീവന് ഭീഷണി ഉണ്ടാകും. നിലവില്‍ അവിടെ ഒരു ദുരന്ത നിവാരണ യൂണിറ്റിന്റെ ആക്ഷന്‍ പ്ലാന്‍ ഉണ്ട്. പിന്നെ മൊബൈല്‍ ഫോണ്‍ നമ്മുടെ കൈയിലുളളതുകൊണ്ട് ഡാം പൊട്ടുകയാണെങ്കില്‍ തന്നെ കരയിലുളളവര്‍ക്ക് വിവരം പരസ്പരം കൈമാറാന്‍ കഴിയും. 22 കിലോ മീറ്റര്‍ ദൂരത്തോളം പെരിയാറിന്റെ തീരത്ത് സ്വത്ത് നഷ്ടവുമുണ്ടാകാം,' ജേക്കബ് ജോസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :