രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത: സമയപരിമിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് എടുക്കാത്തത് 11കോടി പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (08:03 IST)
രാജ്യത്ത് ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. സമയപരിമിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് എടുക്കാത്തത് 11കോടി പേരാണ് ഉള്ളത്. നിലവില്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ക്ഷാമം ഇല്ല. ഈ സാഹചര്യത്തില്‍ ആളുകളുടെ വിമുഖത ഗൗരവമേറിയതായിട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാണുന്നത്.

നിലവില്‍ രാജ്യത്ത് 75ശതമാനം പേര്‍ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 31 ശതമാനം പേരാണ് രണ്ടുഡോസും സ്വീകരിച്ചിട്ടുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :