അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാറിനു പിന്നാലെ ഇടുക്കി ഡാമും തുറക്കേണ്ട സാഹചര്യം; അതീവ ജാഗ്രത
- സംസ്ഥാനത്ത് 7738 പേർക്ക് കൊവിഡ്, ആകെ മരണസംഖ്യ 30,000 കടന്നു
- ഇന്ധനവില വർധന: കേരളത്തിന് അധികമായി കിട്ടിയത് 201.93 കോടി രൂപ
- അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ മഴ തകര്‍ക്കും
- സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
2018 ലെ മഹാപ്രളയത്തിനു ശേഷം വീണ്ടും മുല്ലപ്പെരിയാര്‍ തുറന്നു !
2018 ലെ മഹാപ്രളയത്തിനു ശേഷമാണ് വീണ്ടും മുല്ലപ്പെരിയാര്‍ ഡാം തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. രണ്ട് ഷട്ടറുകളാണ് നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ജലനിരപ്പ് 138.40 അടിയായി ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.