1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mullappally against Muralidharan

144 ലംഘിയ്ക്കുമെന്ന കെ മുരളീധരന്റെ പ്രതികരണം ശരിയായില്ല, നിയന്ത്രണവുമായി സഹകരിയ്ക്കുമെന്ന് മുല്ലപ്പള്ളി

വാർത്തകൾ
തിരുവനന്തപുരം: കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി പ്രഖ്യാപിച്ച 144 ലംഘിയ്ക്കുമെന്ന കെ മുരളീധരന്റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ അപാകതകൾ ഇല്ലെന്നും അതുമായി പാർട്ടി പുർണമായും സഹകരിയ്ക്കും എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 
 
കൊവിഡ് വ്യാപനത്തിന്റെ ഭീതിയിലാണ് നമ്മൾ ജീവിയ്ക്കുന്നത്. അതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുമായി പാർട്ടി പൂർണമായും സഹകരിയ്ക്കും. അതേസമയം സർക്കാരിനെതിരായ പ്രതിഷേധ സമരങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിയ്ക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സർക്കാരിനെതിരെ ഉയർന്നുവരുന്ന സമരങ്ങൾ ഇല്ലാതാക്കനുള്ള വഴിയായിട്ടാണ് 144 പ്രഖ്യാപിച്ചത് എന്നും, ചിലപ്പോൾ നിരോധനം ലംഘിയ്ക്കേണ്ടിവരും എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.  
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ഇൻസ്റ്റഗ്രാമും മെസഞ്ചറും തമ്മിൽ ഇനി അന്തർധാര സജീവമാകും, പുതിയ ഫീച്ചർ ഇങ്ങനെ !