കാറിനുള്ളിൽ കളിയ്കുന്നതിനിടെ ഡോർ ലോക്കായി സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 2 ഒക്‌ടോബര്‍ 2020 (12:13 IST)
മുംബൈ: കാറിനുള്ളിൽ കളിയ്ക്കുന്നതിനിടെ ഡോർ ലോക്കായി രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര മഹഡ് മേഖലയിലെ നംഗല്‍വാഡിയിൽ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കാറിനുള്ളിൽ അകപ്പെട്ട കുട്ടികൾ ശ്വാസം‌മുട്ടി മരിയ്ക്കുകയായിരുന്നു. സൊഹൈല്‍ (5), അബ്ബാസ് (3) എന്നിവരാണ് മരിച്ചത്.

വൈകുന്നേരം കളിയ്ക്കുന്നതിനിടെ കുട്ടികൾ സമീപത്തെ ഒരു വർക്ക്ഷോപ്പിലെ കാറിനുള്ളിലേയ്ക്ക് കയറുകയായിരുന്നു. കാർ ഉള്ളിൽനിന്നും ലോക്കായതോടെ ശ്വാസം കുട്ടാതെ കുട്ടികൾ മരിയ്ക്കുകയായിരുന്നു. ഏറെ വൈകിയും കുട്ടികൾ എത്താതിരുന്നതിനിനെ തുടർന്ന് കുട്ടികൾക്കായി നടത്തീയ തിരച്ചിലിനൊടുവിലാണ രാത്രി ഏഴരയൊടെ കാറിനുള്ളിൽ കണ്ടെത്തിയത്. കാറിന്റെ ചില്ലുതകർത്ത് കുട്ടികളെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :