വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2020 (11:03 IST)
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണൽഡ് ട്രംപിനും പ്രഥമ വനിത മെലാനി ട്രംപിനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഡോണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 'അമേരിക്കയുടെ പ്രഥമ വനിതയ്ക്കും എനിയ്ക്കും കൊവിഡ് സ്ഥീകരിച്ചു, ക്വാറന്റീനിലേയ്ക്കും ചികിത്സയിലേയ്ക്കും ഉടൻ തന്നെ കടക്കുകയാണ്. ട്രംപ് ട്വിറ്ററിൽ കുറിച്ചു.' അമേരിക്കൻ തെരെഞ്ഞെടുപ്പ് പ്രചാരണം ശക്തിയാർജ്ജിയ്ക്കുന്നതിനിടെയാണ് ട്രംപിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
ട്രംപിന്റെ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപിനെ സ്ഥിരമായി അനുഗമിയ്ക്കുന്ന ഉപദേഷ്ടാവാണ് ഹിക്സ്.ദിവസങ്ങൾക്ക് മുൻപ് ക്ലീവ് ലാൻഡിൽ നടന്ന പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ സംവാദത്തിലും ഹിക്സ് ട്രംപിനെ അനുഗമിച്ചിരുന്നു.