1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. man killed in soudi accident

സൌദിയിലെ ദമാമില്‍ വാഹനാപകടം: നാട്ടിലേക്ക് അവധിക്ക് യാത്ര തിരിച്ച മലയാളിക്ക് ദാരുണാന്ത്യം

ദമാമിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

riyadh
ദമാമിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. നാട്ടിൽ അവധിക്ക് പോകാനായി ട്രെയിലറിൽ ദമാമിലേക്ക് യാത്ര തിരിച്ച കണ്ണൂര്‍ ചെറുകുന്ന് വലിയ വളപ്പില്‍ നാരായണന്‍ എന്ന സതീശന്‍ (51) ആണ് മരിച്ചത്. നാട്ടിലേക്ക് പോകുന്നതിനായി അല്‍ഖര്‍ജില്‍ നിന്ന് ദമാമിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം നടന്നത്.
 
തിങ്കളാഴ്ച രാത്രി 10 ഓടെ ഖര്‍ജില്‍ നിന്ന് ഏകദേശം 80 കി. മീറ്റര്‍ അകലെയാണ് സംഭവം. ദമാമിലുള്ള സഹോദരനേയും സുഹൃത്തുക്കളെയും കണ്ട് നാട്ടിലേക്ക് പോകാനായിരുന്നു സതീശന്‍ തീരുമാനിച്ചിരുന്നത്. സുഹൃത്തായ ഷാജിയുടെ കൂടെ ട്രെയിലറിലാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. നാരായണന്‍ യാത്ര ചെയ്ത ട്രെയിലറില്‍ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. ട്രെയിലർ ഡ്രൈവറായ ഷാജിക്ക് ഗുരുതരമായി പരുക്കേറ്റു.
 
മറ്റൊരു ട്രെയിലറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിക്കപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ട്രെയിലർ പിക്കപ്പ് വാനിൽ ഇടിക്കുകയും രണ്ടു വാഹനങ്ങൾക്കും തീപിടിക്കുകയും ആയിരുന്നു. രണ്ടു വാഹനങ്ങളും കത്തിയതോടെ ഡ്രൈവര്‍ സീറ്റിലിരുന്ന ഷാജി ചാടി രക്ഷപ്പെട്ടു. എന്നാല്‍ നാരായണന് രക്ഷപ്പെടാനായില്ല. നാരായണൻ തൽക്ഷണം മരിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
അടുത്ത ലേഖനം
നികുതി വെട്ടിപ്പ് കേസ്: ലയണൽ മെസ്സിയ്ക്കും പിതാവിനും 21 മാസത്തെ തടവു‌ ശിക്ഷ