1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. man arrested in vizhinjam for theft case

ഗള്‍ഫ് മലയാളികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച: യുവാവ് അറസ്റ്റില്‍

വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികളുടെ വീടുകള്‍ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

vizhinjam
വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികളുടെ വീടുകള്‍ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ മദര്‍ തെരേസ നഗറില്‍ സിബിന്‍ എന്ന 21 കാരനാണു വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായത്.
 
കഴിഞ്ഞ 28 ന് അടിമലത്തുറ ഷീനയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും മറ്റും കവര്‍ച്ച ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഷിബിന്‍ പിടിയിലായത്. ഷീനയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ വിവരം അറിഞ്ഞായിരുന്നു ഇയാള്‍ വീടിന്‍റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകടന്നത്. 
 
സമാനമായ നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയതായി പൊലീസ് അറിയിച്ചു. പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. വിഴിഞ്ഞം എസ്.ഐ സജികുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത്.
അടുത്ത ലേഖനം
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍