1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. malayankeezh, marijuana, police, arrest

എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

എട്ട് കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

മലയിന്‍കീഴ്
എട്ടു കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാറനല്ലൂര്‍ ചെന്നിലോട് രാജേഷ് ഭവനില്‍ രാജേഷ് എന്ന 29 കാരനാണു കഴിഞ്ഞ ദിവസം പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് പുന്നാവൂര്‍ ഭാഗത്തെ ഗള്‍ഫ് കാരന്‍ സാബുവിന്‍റെ റബ്ബര്‍ പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് സുഹൃത്ത് സാജുഭവനില്‍ സാബുവുമൊത്ത് ബൈക്കിലുമായി ക്ടത്താന്‍ ശ്രമിക്കവേയണ് എക്സൈസ് സംഘത്തിന്‍റെ വലയിലായത്.

നാലു കിലോ കഞ്ചാവു വീതമാണ് ഇരുവരുടെയും വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയത്. മാരായമുട്ടത്ത് 2011 ല്‍ ഓട്ടോ റിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലും 2013 ല്‍ പഴവങ്ങാടിയില്‍ ഇന്‍ദിക്കാ കാറില്‍ സ്പിരിറ്റ് കടത്തിയ കേസിലും പ്രതിയാണു രാജേഷ് എന്ന് അധികൃതര്‍ അറിയിച്ചു.

നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണു സാബു എന്ന് എക്സൈസ് സി.ഐ അനില്‍ കുമാര്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
സജിത്ത്