1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. malappuram, thanur, attack, CPM, muslim league

മലപ്പുറം താനൂരില്‍ സി പി എം മുസ്ലിം ലീഗ് സംഘര്‍ഷം ; എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന് പരുക്ക്

മലപ്പുറം ജില്ലയിലെ താനൂരില്‍ സി പി എം മുസ്ലിം ലീഗ് സംഘര്‍ഷം

മലപ്പുറം
മലപ്പുറം ജില്ലയിലെ താനൂരില്‍ സി പി എം മുസ്ലിം ലീഗ് സംഘര്‍ഷം. കല്ലേറില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി അബ്ദുറഹ്മാന്‍ സഞ്ചരിച്ച കാറിനുനേരെ കല്ലേറുണ്ടായി. അബ്ദുറഹ്മാന് കല്ലേറില്‍ പരിക്കുപറ്റി. ലീഗ് ഓഫീസിനുനേരെയും കല്ലേറുണ്ടായി.
 
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. താനൂര്‍ ആല്‍ബസാറില്‍ എല്‍ഡിഎഫിന്റെ തെരുവുനാടകം നടക്കുന്നതിനിടെ യുഡിഎഫിന്റെ പ്രചരണ വാഹനം ശബ്ദമുണ്ടാക്കി കടന്നുപോയതാണ് സങ്കര്‍ഷങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ചാപ്പപടിയില്‍ സി പി എം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 
 
ആല്‍ബസാറിലെ ലീഗ് ഓഫീസിനുനേരെയും കല്ലേറുണ്ടായി. ലീഗ് നേതാവ് എം പി അഷറിഫിന്റെ വീടിനുനേരെ കല്ലെറിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് മണ്ണെണ്ണ ബാരലിനു തീയിട്ടത് ഫയര്‍ഫോഴ്‌സ് എത്തിയ ശേഷമാണ് അണച്ചത്. മത്സ്യബന്ധന ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
സജിത്ത്