ഒറ്റപ്പാലത്ത് റെയില്‍വെ ട്രാക്കില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 10 ജനുവരി 2024 (09:01 IST)
ഒറ്റപ്പാലത്ത് റെയില്‍വെ ട്രാക്കില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിലാണ് സംഭവം. മരിച്ച രണ്ട് പേരും പുരുഷന്മാരാണ്. അതിഥി തൊഴിലാളികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

യാത്രക്കിടെ ട്രെയിനില്‍ നിന്നും വീണ് മരിച്ചതാവാമെന്നാണ് ആര്‍പിഎഫിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റിന് ശേഷം രണ്ട് മൃതദേഹങ്ങളും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :