പി.സി.ജോര്‍ജ് ബിജെപിയിലേക്ക്; കോട്ടയം സീറ്റ് ആവശ്യപ്പെടും

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പ് പി.സി.ജോര്‍ജ്ജിന്റെ ബിജെപി പ്രവേശനം ഉണ്ടാകും

രേണുക വേണു| Last Modified ചൊവ്വ, 30 ജനുവരി 2024 (11:33 IST)

പി.സി.ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബിജെപിയിലേക്കെന്ന് സൂചന. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്ക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡല്‍ഹിയിലെത്തി. പി.സി.ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാന്‍ ഡല്‍ഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കര്‍, വി.മുരളീധരന്‍ എന്നീ ബിജെപി നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതു വികാരമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പ് പി.സി.ജോര്‍ജ്ജിന്റെ ബിജെപി പ്രവേശനം ഉണ്ടാകും. തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ നിന്ന് മത്സരിക്കാന്‍ ജോര്‍ജ്ജിനു താല്‍പര്യമുണ്ട്. ബിജെപിയില്‍ പ്രവേശിച്ചാല്‍ കോട്ടയം സീറ്റിനായി ജോര്‍ജ് അവകാശവാദം ഉന്നയിക്കും. ബിജെപി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും ജോര്‍ജ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :