28 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 9 ജനുവരി 2024 (19:19 IST)
മലപ്പുറം: കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയ്ക്കിടെ രണ്ടു പേരിൽ നിന്നായി 28.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. മലപ്പുറത്തെ കോട്ടപ്പടിയിലാണ് വാഹന പരിശോധന നടത്തി പണം പിടിച്ചെടുത്തത്. വേങ്ങര കളത്തിങ്കൽ പുലമ്പുലാണ് വീട്ടിൽ അഹമ്മദ്‌കുട്ടിട്ടി, വെസ്റ്റ് കോഡൂർ അത്തിക്കാടൻ സജു എന്നിവരാണ് പിടിയിലായത്.

മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഴൽപ്പണം പിടിച്ചത്. ജില്ലാ പോലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :