അനുബന്ധ വാര്‍ത്തകള്‍
- വിമാനത്തിന് 375 കോടിയുടെ ഇൻഷൂറൻസ്; അപകടത്തിൽ മരണപ്പെട്ടവവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേയ്ക്കും
- പീരങ്കികളും തോക്കുകളും ഉൾപ്പടെ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കിമതി നിരോധിച്ചു, നിർമ്മാണം ഇനി ഇന്ത്യയിൽ; പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി
- തോരാത്ത ആശങ്ക: ബംഗാൾ ഉൾക്കടലിൽ ഒന്നിനുപിന്നാലെ ഒന്നായി ന്യൂനമർദ്ദം, കനത്ത മഴ തുടരും
- ഒറ്റദിവസം 64,399 പേർക്ക് കൊവിഡ്, 861 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 21,53,011
- ആന്ധ്രാപ്രദേശിലെ കൊവിഡ് കെയർ സെന്ററിൽ തീപിടുത്തം, 7 പേർ മരിച്ചു
കാലവര്‍ഷം: മലപ്പുറം ജില്ലയില്‍ 21 ക്യാമ്പുകള്‍
കാലവര്‍ഷം ശക്തിപ്രാപിച്ചതിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ 22 ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം മാത്രം ഏഴ് ക്യാമ്പുകളും തുറന്നിട്ടുണ്ട്.
നിലമ്പൂര്‍ താലൂക്കില്‍ പോത്തുകല്ലില്‍ സിറ്റി ഓഡിറ്റോറിയം, കാരാക്കോട് ആര്. എം. എ യു. പി. എസ് എന്നിവയും ഏറനാടില്‍ കൂരങ്ങല് അങ്കണവാടി, മൂലേപ്പാടം ജി. എല്‍. പി. എസ്, പെരിന്തല്‍മണ്ണയില്‍ എ.എം.യു.പി.എസ് കൂട്ടില്‍, കൊണ്ടോട്ടിയില്‍ ജി.എം.യു. പി.എസ് കൊണ്ടോട്ടി, ജി.എച്ച്.എസ്.എസ് വാഴക്കാട് എന്നീ ഏഴ് ക്യാമ്പുകളാണ് പുതിയതായി ആരംഭിച്ചിട്ടുള്ളത്.
ജില്ലയിലെ 21 ക്യാമ്പുകളില്‍ 294 കുടുംബങ്ങളിലായി 955 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ നിലവില്‍ 11 ക്യാമ്പുകളും, ഏറനാടില്‍ അഞ്ച് ക്യാമ്പുകളും പെരിന്തല്‍മണ്ണയില്‍ രണ്ട് ക്യാമ്പുകളും കൊണ്ടോട്ടിയില്‍ രണ്ട് ക്യാമ്പുകളും പൊന്നാനിയില്‍ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്.