വിമാനത്തിന് 375 കോടിയുടെ ഇൻഷൂറൻസ്; അപകടത്തിൽ മരണപ്പെട്ടവവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2020 (11:38 IST)
കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രെസ് വിമാനത്തിന് 375 കോടിയുടെ ഇൻഷൂറൻസ്. വിമാന അപകടങ്ങൾ ഉണ്ടായാലുള്ള അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപരിഹാരമായി ലഭിച്ചേക്കും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയും, സംസ്ഥാന മുഖ്യമന്ത്രിയും പ്രഖ്യാപിച്ച തുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായമാണ്.

ഇന്ത്യയിലെ നാലു പ്രധാന ഇൻഷൂറൻസ് കമ്പനികൾ ചേർന്നുള്ള കൺസോഷ്യമാണ് വിമാനം ഇൻഷൂർ ചെയ്തിരിയ്ക്കുന്നത്. വിമാന ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാർക് ഇൻഷൂറൻസ് പരിരക്ഷയും ലഭിയ്ക്കും. ഡിജിസിഎയുടെ അന്വേഷണവും, ഇൻഷൂറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടും പൂർത്തിയായ ശേഷം മാത്രമേ ഈ തുക കൈമാറു. ഇതിന് സമയമെടുക്കും. മഗളുരു വിമാനാപകടത്തിൽ ഇപ്പോഴും തുക ലഭിയ്ക്കാത്തവരുണ്ട്. പരുക്കേറ്റവരുടെ നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ വ്യക്തതയില്ല. മംഗളൂരു ദുരന്തത്തിൽ പരുക്കേറ്റവർ കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :