വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 9 ഓഗസ്റ്റ് 2020 (11:08 IST)
ഡൽഹി: പ്രതിരോധ മേഖലയിൽ സ്വയം പരിയാപ്തത ഉറപ്പുവരുത്താൻ നിർണായക പ്രഖ്യാപനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സേനകൾക്ക് വേണ്ട ആയുധങ്ങൾ ഇന്ത്യയിൽ തന്നെ നിർമിയ്ക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി 101 പ്രയ്തിരോധ ഉത്പന്നങ്ങളൂടെ ഇറക്കുമതി ഇന്ത്യ നിരോധിയ്ക്കും എന്ന് പ്രതിരോധ മന്ത്രിയുടെ രാജ്നാഥ് സിങ് പ്രഖ്യാപിച്ചു.
2024 വരെയാണ് ഇറക്കുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തുക. ഘട്ടങ്ങളായാണ് ഈ നിരോധനം നടപ്പിൽവരിക. ഇറക്കുമതി നിരോധിച്ച ആയുധങ്ങളും പ്രതിരോധ ഉത്പന്നങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തിയാണ് പ്രതിരോധ മേഖലയും സുപ്രധാന മാറ്റത്തിന് തയ്യാറെടുക്കുന്നത്. ആയുധങ്ങളുടെയും മറ്റു പ്രതിരോധ ഉത്പന്നങ്ങളൂടെയും ആഭ്യന്തര ഉത്പാദനം വർധിപ്പിയ്ക്കുകയാണ് ലക്ഷ്യം.