വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 9 ഓഗസ്റ്റ് 2020 (09:35 IST)
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കൊവിഡ് കെയർ സെന്ററാക്കി മാറ്റിയ ഹോട്ടലിൽ വൻ തീപിടുത്തം. അപകടത്തിൽ ഏഴ് കൊവിഡ് രോഗികൾ മരിച്ചു. 30 പേരെ രക്ഷപ്പെടുത്തിയതായി വിജയവാഡ പൊലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. നിരവധി പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ.
കൃഷ്ണ ജില്ലയിൽ കൊവിഡ് ആശുപത്രിയാക്കി മാറ്റിയ സ്വർണ പാലസ് ഹോട്ടലിലാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയൊടെ തീപിടുത്തമുണ്ടായത്. അഞ്ച് നിലകളുള്ള ഹോട്ടലിലെ ഒന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് സുചന. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം..രക്ഷാ ദൗത്യം പുരോഗമിയ്ക്കുകയാണ്