1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. malappuram local news

മലപ്പുറത്ത് മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

Malappuram
മദ്യപാനത്തിനിടെ വാക്കുതര്‍ക്കത്തില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. മലപ്പുറം താനൂരിലാണ് സംഭവം. കട്ടച്ചിറയില്‍ താമസിക്കുന്ന അരീക്കോട് സ്വദേശി ശിഹാബുദീനാണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ രാഹുല്‍, സുഫിയാന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ബിപി അങ്ങാടി സ്വദേശി അഹസനും ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
ശിഹാബിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടിട്ടുണ്ട്. പ്രതികളായ രാഹുലും സുഫിയാനും ഒട്ടനവധി കേസുകളില്‍ പ്രതികളാണെന്ന് താനൂര്‍ സി ഐ പ്രമോദ് പറഞ്ഞു.
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന: 24 മണിക്കൂറിനിടെ 265 മരണം