തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ശനി, 30 മെയ് 2020 (09:37 IST)
കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം. താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. കൃഷിയിടങ്ങളില്‍ വെളളം കയറി.പാലോട്, വിതുര, മലയടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടര്‍ 125 സെന്റീ മീറ്റര്‍ ഇന്നലെ രാത്രി തുറന്നിരുന്നു.
ആദ്യം 70 സെന്റീമീറ്റര്‍ മാത്രമാണ് ഡാം ഷട്ടര്‍ തുറന്നതെങ്കിലും രാത്രി 8 മണിയോടെ 125 സെന്റീമീറ്റര്‍ മീറ്റര്‍ തുറക്കുകയായിരുന്നു. ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.