ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. ഇന്നലെ രാത്രി 9.08നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനത്തില്‍ ആള്‍ നാശമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഹരിയാനയിലെ റോഹ്താക്കില്‍ നിന്ന് 16 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഈമാസം 25ന് മണിപ്പൂരില്‍ രണ്ടുതവണ ഭൂചലനം ഉണ്ടായിട്ടുണ്ടായിരുന്നു.