കൊല്ലത്ത് രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ രാത്രി യാത്ര നിരോധനം

കൊല്ലം| ശ്രീനു എസ്| Last Updated: ശനി, 30 മെയ് 2020 (08:23 IST)
ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം പ്രവാസികളില്‍ കൂടുതലായി കൊവിഡ് ബാധകാണുന്നതില്‍ ജില്ല അതീവ ജാഗ്രതപുലര്‍ത്തുകയാണ്. സാമൂഹിക വ്യാപനം തടയാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ഇന്നലെ രണ്ടുപേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ 22കാരനും കുവൈത്തില്‍ നിന്നെത്തിയ അഞ്ചല്‍ സ്വദേശിയായ 48കാരിക്കുമാണ് രോഗം സ്ഥരീകരിച്ചത്. മെയ് 27ന് എറണാകുളം സ്‌പെഷ്യല്‍ ട്രെയിനിലെത്തിയ യുവാവ് തലകറങ്ങി വീഴുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :