അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ വീടിന്റെ ജപ്തി നടപടിക്കിടെ പെട്രോളൊഴിച്ച് കൊളുത്തിയ വീട്ടമ്മ മരിച്ചു
- നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി
- ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത നെല്കര്ഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു
- വ്യാപാരിയുടെ കൊലപാതകം: നാലു പേർ പിടിയിൽ
- കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കര്ഷകന് ആത്മഹത്യ ചെയ്ത നിലയില്‍
സർവീസ് സഹ. ബാങ്ക് മുൻ സെക്രട്ടറിയുടെയും മുൻ പ്രസിഡൻ്റിൻ്റെയും വസ്തുവക കണ്ടു കെട്ടി
പത്തനംതിട്ട: തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് നടപടിയുമായി സഹകരണവകുപ്പ്. ബാങ്കിൻ്റെ മുന്‍ പ്രസിഡന്റിന്റേയും മുന്‍ സെക്രട്ടറിയുടേയും വസ്തുവകകള്‍ ജപ്തി ചെയ്തു.
സൊസൈറ്റിയുടെ മുന്‍പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. 18 കോടിയുടെ സ്വത്തുക്കളാണ് ആകെ ജപ്തി ചെയ്തത്.
ബാങ്കില്‍ ഈട് വെച്ച വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ജപ്തി നടപടിയെന്ന് അധികാരികൾ വ്യക്തമാക്കി. ബാങ്ക് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡണ്ട് ജെറി ഈശോ ഉമ്മനും ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പെടെ വായ്പ എടുത്തത് കോടികള്‍ തട്ടിയിരുന്നു