വ്യാപാരിയുടെ കൊലപാതകം: നാലു പേർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 7 ജനുവരി 2024 (15:18 IST)
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് നാലു പേരെ പിടികൂടി. കഴിഞ്ഞ ഡിസംബർ 30 നാണ് പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി എന്ന 73 കാരനെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ 9 പവന്റെ മാല, കടയിലെ 70000 രൂപ എന്നിവയും അക്രമികൾ തട്ടിയെടുത്തിരുന്നു.

പൊലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിൽ തെങ്കാശിയിൽ നിന്നാണ് 4 പേരെ സാഹസികമായി പിടികൂടിയത്.
തെങ്കാശി അയ്യാ പുരത്തെ തോട്ടത്തിലെ ഷെഡുകളിലായിരുന്നു പ്രതികൾ ഒളിച്ചു കഴിഞ്ഞത്. പ്രതികളെ പിടിക്കാൻ തമിഴ്നാട് പോലീസും സഹായിച്ചിരുന്നു.

വലഞ്ചുഴി സ്വദേശി ആരിഫ് എന്ന ഹീബ്, മദ്രാസ് മുരുകൾ എന്ന മുരുകൻ, വലഞ്ചുഴി സ്വദേശി നിയാസ് അമാൻ, മധുര സ്വദേശി സുബ്രമണ്യൻ എന്നിവരെയാണ് പോലീസ് പിടിച്ചത്. എന്നാൽ ഹരീബിനെ പോലീസ് പത്തനംതിട്ടയിൽ നിന്നാണ് പിടികൂടിയത്.

കുറച്ചു നാൾ മുമ്പ് ഹരീബ് ഉണ്ണൂണ്ണിയുടെ കടയിൽ എത്തിയപ്പോൾ കണ്ട 9 പവന്റെ മാലയും പണം ധാരാളം സൂക്ഷിക്കുന്നതും കണ്ടതോടെ മുമ്പ് പാളയംകോട്ട ജയിലിൽ വച്ചു പരിചയപ്പെട്ട മദ്രാസ് മുരുകനുമായി കാര്യം പങ്കുവച്ചു. തുടർന്നു മുത്തുകുമാരനെയും കൂട്ടി ഒട്ടോയിൽ ഉണ്ണണ്ണിയുടെ കടയിൽ കയർ വാങ്ങാനെന്ന വ്യാജേന തിരക്കില്ലാത്ത തക്കം നോക്കി എത്തി. കയർ എടുക്കാൻ അകത്തു പോയ ഉണ്ണൂണ്ണിക്കൊപ്പം പ്രതികളും അകത്തു കയറി.
ഉണ്ണൂണ്ണിയെ തള്ളിയിട്ട ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പിന്നീട് സ്വർണ്ണവും പണവും കവരുകയായിരുന്നു.
പണം വീതിച്ചെടുത്തു.

പിടിയിലായ മദ്രാസ് മുരുകൻ കൊടും കുറ്റവാളിയാണെന്നു പോലീസ് അറിയിച്ചു.
കുറ്റാലത്ത് ജർമ്മൻ വിനോദ സഞ്ചാരിയെ പീഡിപ്പിച്ചത് ഉൾപ്പെടെ
20 കേസുകളിൽ പ്രതിയാണിയാൾ.
മധുര സ്വദേശി സുബ്രമണ്യൻ 5 കേസുകളിൽ പ്രതിയാണ്.
നിരവധി കേസുകളിൽ പ്രതിയായ ഡ്രോൺ എന്നറിയപ്പെടുന്ന മുത്തുകുമാരനെ ഇനി
പിടികൂടാനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :