1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kannur
കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ പേരാവൂര്‍ കൊളക്കാടിലെ എംആര്‍ ആല്‍ബര്‍ട്ടാണ് മരിച്ചത്. 68വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭാര്യ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയി വന്നപ്പോഴാണ് സംഭവം കണ്ടെത്തിയത്. 
 
കേരളബാങ്ക് പേരാവൂര്‍ ശാഖയില്‍ നിന്നാണ് ഇദ്ദേഹത്തിന് കഴിഞ്ഞദിവസം ജപ്തി നോട്ടീസ് ലഭിച്ചത്. നാട്ടിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇദ്ദേഹം.
അടുത്ത ലേഖനം
കേരളത്തില്‍ ജനനിരക്ക് കുത്തനെ കുറയുന്നു; പത്തുവര്‍ഷത്തിനിടെ കുറഞ്ഞത് 25 ശതമാനം!