ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ജനുവരി 2024 (12:45 IST)
ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. എസ് സി എസ്ടി വികസന കോര്‍പറേഷന്‍ നല്‍കിയ വായ്പ പരമാവധി ഇളവുകള്‍ നല്‍കി തീര്‍പ്പാക്കാനും കോര്‍പറേഷന് മന്ത്രി നിര്‍ദേശം നല്‍കി.

തകഴി കുന്നുമ്മയിലെ കര്‍ഷകന്‍ കെ ജി പ്രസാദിന്റെ കുടൂബത്തിനാണ്
കഴിഞ്ഞ ദിവസം
നോട്ടീസ്
ലഭിച്ചത്. കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മനസിലാക്കാതെ ഉദ്യോഗസ്ഥര്‍ നോട്ടീസയച്ചതില്‍ മന്ത്രി അടിയന്തിര റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 11 നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. 2022 ലാണ് ഇവര്‍ കോര്‍പറേഷനില്‍ നിന്നും 60000 രൂപ വായ്പയെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :