1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lockdown - Alappuzha

ആലപ്പുഴ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ തിരുത്ത്; ചെങ്ങന്നൂരിനെയും മുഹമ്മയെയും ഒഴിവാക്കി

Hotspot
ജില്ലയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. ചെങ്ങന്നൂര്‍ നഗരസഭ, മുഹമ്മ പഞ്ചായത്ത് എന്നിവിടങ്ങള്‍ ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. തണ്ണീര്‍മുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകള്‍ പുതിയ ഉത്തരവ് പ്രകാരം ആലപ്പുഴയിലെ കോവിഡ് ഹോട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്നു.
 
എന്നാല്‍ ചികിത്സയിലായിരുന്ന കൊറോണ വൈറസ് ബാധിതരെല്ലാം ആശുപത്രി വിട്ടതോടെ ആലപ്പുഴ ജില്ല കൊവിഡ് മുക്തമായിരിക്കുകയാണ്. ഇന്നലെ ചെങ്ങന്നൂര്‍ താലൂക്ക് നിവാസികളായ 2 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നിലവില്‍ കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ രോഗ ബാധിതരില്ല.
About Writer
സുബിന്‍ ജോഷി
അടുത്ത ലേഖനം
മലപ്പുറത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് മീന്‍ പിടുത്തം; ഇതര സംസ്ഥാന തൊഴിലാളികളടക്കം 20 പേര്‍ അറസ്റ്റില്‍