ലോക്ക്ഡൗൺ തീരുന്നത് വരെ ദിവസവും വാർത്താസമ്മേളനം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2020 (18:25 IST)
തീരുന്ന മെയ് മൂന്നുവരെ എല്ലാ ദിവസവും വാർത്താസമ്മേളനം തുടരുമെന്ന് മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് നാലുമണിക്ക് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

വാർത്താസമ്മേളനം നിർത്തിയതിനാൽ കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി കോളുകളാണ് വിദേശത്തുനിന്ന് വരുന്നത്.അതുകൊണ്ട് തന്നെ വാർത്താസമ്മേളനം തുടരാനാണ് തീരുമാനം മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു അവസാനമായി വാർത്താസമ്മേളനം നടത്തിയത്. തുടർന്ന് ആഴ്ചയില്‍ ഒരു ദിവസം മാത്രമേ അവലോകന യോഗം ഉണ്ടാവുകയുള്ളൂവെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ശ്രമിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :