അനുബന്ധ വാര്‍ത്തകള്‍
- 'നമ്മുടെ ഇൻഡസ്ട്രി ശരിയാവാൻ ഇനിയും മൂന്നു- നാലു മാസങ്ങൾ എടുക്കുമല്ലേ ഇക്കാ' - കരുതലിന്റെ ചോദ്യവുമായി മോഹൻലാൽ
- 'ഏത് നേരവും ഉറക്കമാണ്, ഉണ്ടാക്കുന്നതൊന്നും വായിൽ വെക്കാൻ കൊള്ളില്ല' - സണ്ണി ലിയോണിനെ കുറിച്ച് ഭർത്താവ്
- ബിഗ് സല്യൂട്ട്, മമ്മൂട്ടിയെന്ന മനുഷ്യസ്നേഹി! - ഈ ലോക്ക് ഡൗൺ കാലത്തും അദ്ദേഹത്തിന് മാറ്റമില്ല
- ലോക്ക് ഡൗണ്‍ ലംഘനം: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍
- അനുശ്രീയോട് സാരി ഉടുത്താൽ മതിയെന്ന് സദാചാര ആങ്ങളമാർ; സംസ്കാരം സംരക്ഷിക്കുന്ന ദൈവമല്ല സ്ത്രീ!
ലോക്ക് ഡൗണ്‍: നെടുമങ്ങാട് മദ്യക്കുപ്പികളുമായി 25 ലോറികള്‍
ലോക്ക് ഡൗണിനെ തുടര്‍ന്ന് ലോഡ് ഇറക്കാന്‍ കഴിയാതെ മദ്യകുപ്പികളുമായി എത്തിയ 25ഓളം ലോറികള്‍ നെടുമങ്ങാടും. നഗരസഭയുടെ പാര്‍ക്കിങ് യാര്‍ഡിലാണ് ലോറികള്‍ പാര്‍ക്കുചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കുമുന്‍പ് ആറ്റിങ്ങലില്‍ ആഴ്ചകളായി പാര്‍ക്കുചെയ്തിരുന്ന മദ്യലോറികളില് നിന്ന് മദ്യക്കുപ്പികള്‍ മോഷണം പോയിരുന്നു. അതിനാല്‍ നെടുമങ്ങാട് പാര്‍ക്കിങ് ഗ്രൗണ്ടില്‍ സിസിടിവിയും കാവലിന് ആളെയും ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ ലോറികളുടെ ഡ്രൈവര്‍മാരില്‍ നാലുപേരൊഴിച്ച് എല്ലാവരും തിരികെ പോയിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ കാന്റീനില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. നിലവില്‍ കൈയിലെ പണം തീരാറായെന്നും വരും ദിവസങ്ങളെ കുറിച്ച് ആശങ്കയുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.