കായികലോകത്തിന് ശുഭവാർത്ത, ലാലിഗയിൽ പന്തുരുളുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ഏപ്രില്‍ 2020 (08:28 IST)
വൈറസ് വ്യാപിച്ചതിനെ തുടർന്ന് കനത്ത നഷ്ടങ്ങളുണ്ടായ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ലോകമെങ്ങും കൊവിഡ്ല്വ്യാപനമുണ്ടായതോടെ നിരവധി കായിക മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. കൊറോണ മോശമായി ബാധിച്ചതോടെ സ്പാനിഷ് ലാലിഗയും ഇത്തരത്തിൽ മാറ്റിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ലോകത്ത് നിന്നും ഒരു ശുഭവാർത്തയാണ് കേൽക്കുന്നത്.കൊറോണ മൂലം മാറ്റിവെച്ച മത്സരങ്ങൾ ജൂൺ 6 മുതൽ ആരംഭിക്കാനാണ് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആലോചിക്കുന്നത്.

കൊവിഡ് നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും മരണനിരക്ക് കുറഞ്ഞതാണ് അധികൃതരുടെ തീരുമാനത്തിന് കാരണം.അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആഴ്ചയില്‍ ഒരു ടീമിന് രണ്ടു മത്സരങ്ങള്‍ എന്ന രീതിയില്‍ കളിച്ച് സീസണ്‍ അവസാനിപ്പിക്കാനാണ് തീരുമാനം. ഒരു മാസത്തോളം സമയം താരങ്ങള്‍ക്ക് ഒക്കെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വേണ്ടി ലഭിക്കും.നിലവില്‍ 27 മത്സരങ്ങളില്‍ നിന്നും 58 പോയിന്റുമായി ബാഴ്‌സലോണയാണ് ലീഗില്‍ ഒന്നാമതുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :