അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിൽ ഏറ്റവും അധികം രോഗികളുള്ളത് കണ്ണൂരിൽ, വീടിനു പുറത്തിറങ്ങിയാൽ പിടിവീഴും; നിയന്ത്രം കടുപ്പിച്ച് പൊലീസ്
- കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു
- കേരളത്തിൽ 24 വരെ കനത്ത മഴയ്ക്ക് സാധ്യത
- കടകൾ തുറന്നപ്പോൾ ഫാനും എസിയും വാങ്ങാൻ തിരക്ക്; നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്
- കേരളം ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചിട്ടില്ല, കേന്ദ്രത്തിന്റെ നോട്ടീസ് തെറ്റിദ്ധാരണമൂലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
പാലക്കാട് നഗരത്തെ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി
പുതുക്കിയ ലിസ്റ്റ്പ്രകാരം പാലക്കാട് നഗരത്തെ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി. ലിസ്റ്റ്പ്രകാരം നിലവില്‍ സംസ്ഥാനത്ത് ആകെ 86 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. പട്ടികയില്‍ നിന്നും ഒഴിവാക്കിയെങ്കിലും നഗരത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും അറിയിച്ചു.
ജില്ലയിലെ കാഞ്ഞിരപ്പുഴ, തിരുമിറ്റക്കോഡ്, കൊട്ടോപ്പാടം, കാരാക്കുറിശ്ശി എന്നീ പഞ്ചായത്തുകളെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഇളവുകള്‍ വന്നതിനെ തുടര്‍ന്ന് അനിയന്ത്രിതമായി നഗരത്തിലേക്ക് വാഹനങ്ങള്‍ എത്തുകയും അധികൃതര്‍ നഗരത്തിലേക്ക് ഒരു എന്‍ട്രിയും എക്സിറ്റും ഒഴിച്ചിട്ട് ബാക്കി വഴികളെല്ലാം അടച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇപ്പോള്‍ റോഡുകള്‍ തുറന്നു കൊടുത്തിട്ടുണ്ട്.