സ്ഥാനാര്‍ഥികള്‍ മരിച്ചു; വിഴിഞ്ഞത്തും ഓണക്കൂറിലും വോട്ടെടുപ്പ് മാറ്റിവെച്ചു

എറണാകുളം പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Vizhinjam election postponed, Kerala Election 2025, Local Body Election 2025, Vizhinjam election postponed
രേണുക വേണു| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2025 (07:30 IST)
ജസ്റ്റിന്‍ ഫ്രാന്‍സീസ്

സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ടിടത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സീസ് മരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയി മടങ്ങുമ്പോള്‍ ഓട്ടോ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററില്‍ കഴിയവെയാണ് ജസ്റ്റിന്‍ ഫ്രാന്‍സീസിന്റെ മരണം.

എറണാകുളം പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. സി.എസ്.ബാബുവാണ് (59) മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഈ രണ്ടിടത്തും തിരഞ്ഞെടുപ്പ് പിന്നീട് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :