അനുബന്ധ വാര്‍ത്തകള്‍
- തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍
- തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു
- ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി
- രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച
- പിതാവിന്റെ ആക്രമണം സഹിക്കവയ്യാതെ ഒന്‍പതാംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്
Local Body Election 2025 Kerala Live Updates: തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകള്‍ വിധിയെഴുത്ത് തുടങ്ങി
രണ്ടാം ഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മറ്റന്നാള്‍ (വ്യാഴം) ആണ് വോട്ടെടുപ്പ് നടക്കുക
Local Body Election 2025
Kerala Local Body Election 2025: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
രണ്ടാം ഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മറ്റന്നാള്‍ (വ്യാഴം) ആണ് വോട്ടെടുപ്പ് നടക്കുക. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം. വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കണ്‍ നല്‍കി ആറിനു ശേഷവും വോട്ടു ചെയ്യാന്‍ അനുവദിക്കും.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍
471 ഗ്രാമപഞ്ചായത്ത്
75 ബ്ലോക്ക് പഞ്ചായത്ത്
ഏഴ് ജില്ലാ പഞ്ചായത്ത്
39 മുന്‍സിപ്പാലിറ്റി
മൂന്ന് കോര്‍പറേഷന്‍
ആകെ വോട്ടര്‍മാര്‍ 1,32,83,789 (ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ കണക്ക്)
ആദ്യഘട്ടത്തില്‍ ആകെ 15,432 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.