അനുബന്ധ വാര്‍ത്തകള്‍
- ഗാബയിൽ കളിക്കാൻ ഇന്ത്യക്ക് ഭയമാണെന്ന് എല്ലാവരും പറഞ്ഞു, ജയം കണ്ട് കണ്ണീരടക്കാനായില്ല: ലക്ഷ്മൺ
- ശബരിമല വിഷയത്തിൽ പ്രതികരിക്കില്ല, യുഡിഎഫ് തന്ത്രത്തിൽ വീഴേണ്ടതില്ലെന്ന് സിപിഎം
- തലശ്ശേരി ലഹള നടക്കുമ്പോൾ സിഎച്ച് അടക്കം ആരും വന്നില്ല, മുസ്ലീങ്ങളെ സംരക്ഷിക്കാനിറങ്ങിയത് സിപിഎം
- രണ്ട് തവണ മത്സരിച്ചവർ മാറിനിൽക്കും, പുതുമുഖങ്ങൾ വരും: എ വിജയരാഘവൻ
- സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് എ വിജയരാഘവൻ
വിഎസിന്റെ മണ്ഡലത്തിൽ ഇക്കുറി വിജയരാഘവൻ? ഇപി ജയരാജൻ സ്ഥാനാർത്ഥി ആയേക്കില്ലെന്നും റിപ്പോർട്ട്
മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ച്യുതാനന്ദന്റെ മണ്ഡലത്തിൽ ഇത്തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായ എ വിജയരാഘവൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. മലമ്പുഴയിൽ വിജയരാഘവന്റെ പേര് സജീവ്അമായി പാർട്ടി പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം രണ്ടു ടേം പൂർത്തിയാക്കിയ ഇപി ജയരാജൻ സ്ഥാനാർത്ഥിയായേക്കില്ലെന്ന് റിപ്പോർട്ടുണ്ട്. ജയരാജൻ മാറി നിൽക്കുകയണെങ്കിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരാനിടയുണ്ട്. ജയരാജൻ മാറുന്ന മട്ടന്നൂർ മണ്ഡലത്തിൽ കെകെ ശൈലജ സ്ഥാനാർത്ഥിയായേക്കും. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായ പി ജയരാജൻ,കെഎൻ ബാലകൃഷ്‌ണൻ,എംബി രാജേഷ് എന്നിവർക്ക് രണ്ട് ടേം മാനദണ്ഡത്തിൽ ഇളവ് നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണന് ഇളവ് നൽകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.