അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (20:34 IST)
ഗാബയിൽ വിജയിച്ചുവരുന്ന ഇന്ത്യയെ കണ്ട് കണ്ണീരടക്കാനായില്ലെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌മൺ. ബ്രിസ്‌ബെയിനിൽ ഇതുവരെ തോൽവി അറിയാത്ത ഓസീസിനെതിരെ കളിക്കാൻ ഇന്ത്യക്ക് പേടിയാണെന്ന് പലരും പറഞ്ഞു. ഇതോടെ ഗാബയിലെ വിജയത്തിനായി കാത്തിരിക്കുകയായിരുന്നു.
ഗാബ ടെസ്റ്റിന്റെ അവസാന ദിനം കുടുംബത്തിനൊപ്പമാണ് കണ്ടത്. വാഷിങ്‌ടൺ സുന്ദറും റിഷഭ് പന്തും കളിക്കുമ്പോൾ വല്ലാത്ത ടെൻഷൻ ആയിരുന്നു. ഞാൻ ആകെ രണ്ട് വട്ടമാണ് കരഞ്ഞിട്ടുള്ളത്. 2011ൽ ഇന്ത്യക്ക് ലോകകപ്പ് ലഭിച്ചപ്പോളും പിന്നെ ഇപ്പോളും. ലോകകപ്പ് നേടുന്ന ടീമിൽ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാലും എന്നോട് ഏറെ അടുപ്പമുള്ള താരങ്ങൾ ആ ടീമിൽ ഉണ്ടായിരുന്നു.
ഓസീസിനെ അവിടെ വെച്ച് തന്നെ തോൽപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒരു ക്രിക്കറ്റർ എന്ന നിലയിൽ എനിക്കതിനായില്ല. അതിനാൽ ഗാബയിലെ ഇന്ത്യൻ ടീമിന്റെ നേട്ടത്തിൽ സന്തോഷം കൊണ്ട് കണ്ണീരടക്കാനായില്ല. ഇത് ക്രിക്കറ്റിന് മാത്രമല്ല രാജ്യത്തിനാകെ പ്രചോദനം നൽകുന്ന നേട്ടമാണ് ലക്ഷ്‌മൺ പറഞ്ഞു.