1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. LDF Independent Candidate Secures Only His Own Vote

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

Vote
പാലക്കാട്: എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ഫിറോസ് ഖാനാണ് സ്വന്തം വോട്ടു കൊണ്ടു മാത്രം തൃപ്തിയടയേണ്ടി വന്നത്. 
മണ്ണാര്‍ക്കാട് നഗരസഭയിലെ കുന്തിപ്പുഴ വാര്‍ഡിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് വെറും ഒരു വോട്ട് മാത്രം ലഭിച്ചത്. ടി.വി ചിഹ്നത്തിലാണ് ഫിറോസ് ഖാന്‍ മത്സരിച്ചത്.
 
അതേ സമയം യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ കെ.സി.അബ്ദുറഹ്‌മാന്‍ 301 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വാര്‍ഡില്‍ വിജയിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിദിഖിന് 179 വോട്ട് ലഭിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി ഫൈസല്‍ കുന്തിപ്പുഴ 65 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ പോലും നേടാനാകാതെ ഒരു വോട്ടിലേക്ക് ചുരുങ്ങിയ തിന്റെ ആഘാതത്തിലാണ് സ്ഥാനാര്‍ഥി. തുടക്കത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി എല്‍.ഡി.എഫ് ധാരണ ഉണ്ടാക്കി എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീടാണ് എല്‍.ഡി.എഫ് സ്വതന്തനായി ഫിറോസ് ഖാന്‍ മത്സരിക്കാന്‍ എത്തിയത്.
അടുത്ത ലേഖനം
2020ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്