എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 11 ഡിസംബര്‍ 2025 (10:49 IST)
കോഴിക്കോട് : വംസ്ഥാനത്ത് ഇന്ന് 7 വടക്കൻ ജില്ലകളിൽ
നടക്കുന്ന രണ്ടാം ഘട്ട തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ ശരാശരി 8.72% പോളിംഗ് നടന്നു. മിക്ക സ്ഥലങ്ങളിലും പോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്.ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോൾ പോളിംഗ് പത്ത് ശതമാനത്തോളമെത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.
കണക്കുകൾ അനുസരിച്ച് രാവിലെ ഒമ്പത് മണി വരെ 8.82 ശതമാനമാണ് പോളിംഗ്. ഈ നുസരിച്ച് തൃശൂർ -8. 94%, പാലക്കാട്- 9.18%, മലപ്പുറം- 8.78%, കോഴിക്കോട്- 8.61%, വയനാട് -9.91%, കണ്ണൂർ- 8.4%, കാസർക്കോട്- 8.75% എന്നിങ്ങനെയാണ് .
മികച്ച കാലാവസ്ഥയും വിവിധ പ്രാദേശിക ഘടകങ്ങളും പോളിംഗ് ശതമാനം ഉയർത്തും എന്നാണ് പ്രതീക്ഷ. എന്നാൽ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു.