അനുബന്ധ വാര്‍ത്തകള്‍
- തിരഞ്ഞെടുപ്പ് പ്രചരണം: നിശ്ചിത എണ്ണം വാഹനങ്ങളേ റാലികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളു
- ബിജെപി നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; രണ്ടിടത്ത് കെ സുരേന്ദ്രന് മത്സരിക്കും
- സ്ഥാനാര്‍ഥികളുടെ കുറ്റകൃത്യങ്ങളുടേയും കേസിന്റെയും വിവരങ്ങള്‍ മൂന്നു തവണ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തണം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- വേനല്‍ക്കാലം: ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം
- മുന്നറിയിപ്പ്: ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 2 -3 ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യത
സീറ്റ് നിഷേധിക്കപ്പെട്ടു: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും തലമുണ്ഡനം ചെയ്തു. മാധ്യമങ്ങളെ സാക്ഷിയാക്കി പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ വച്ചാണ് തല മുണ്ഡനം ചെയ്തത്. ഇനിയൊരു പാര്‍ട്ടിയിലേക്കില്ലെന്നും തിരുത്തല്‍ ശക്തിയായി തുടരുമെന്നും അവര്‍ പറഞ്ഞു.
ഇതിനുമുന്‍പ് കേരളം കാണാത്ത തരത്തിലുള്ള പ്രതിഷേധ പ്രകടനമായിരുന്നു ലതികാ സുഭാഷ് നടത്തിയത്. യുവാക്കളെ പോലെ വനിതകളെയും പരിഗണിക്കണമെന്നും ഏറ്റുമാനൂര്‍ സീറ്റ് താന്‍ പ്രതീക്ഷിച്ചതാണെന്നും അവര്‍ പറഞ്ഞു. അതേസമയം വാര്‍ത്ത ദേശിയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിനേറ്റ അടിയാണ് ലതികാ സുഭാഷിന്റെ പ്രതിഷേധം.