ശ്രീനു എസ്|
Last Modified ഞായര്‍, 14 മാര്‍ച്ച് 2021 (17:51 IST)
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ 86 സീറ്റുകളിലെ സ്ഥാനാത്ഥി പട്ടികയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
സിപിഎമ്മിനേയും ബിജെപിയേയും പ്രതിരോധിക്കാന്‍ കഴിവുള്ളവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് അദ്ദേഹം പറഞ്ഞു. അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയുടെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു.
86 പേരടങ്ങുന്ന പട്ടികയില്‍ 25 വയസുമുതല്‍ 50 വയസുവരെ പ്രായമുള്ള 46 പേരാണുള്ളത്. 51-60 വയസുവരെയുള്ള 22 പേരും 60 മുതല്‍ 70 വരെ പ്രായമുള്ള 15 പേരും 70 തിന് മുകളില്‍ പ്രായമുള്ള 3 പേരും പട്ടികയില്‍ ഇടം പിടിച്ചു. 55 ശതമാനം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് പട്ടിക
ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായില്ല. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ് , കുണ്ടറ, തവനൂര്‍, പട്ടാമ്പി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ഈ സീറ്റുകളില്‍ വിശദമായ ചര്‍ച്ച ഇനിയും ആവശ്യമാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കോണ്‍ഗ്രസ് കമ്മിറ്റിയും സ്‌ക്രീനീംഗ് കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.