സ്ഥാനാര്‍ഥികളുടെ കുറ്റകൃത്യങ്ങളുടേയും കേസിന്റെയും വിവരങ്ങള്‍ മൂന്നു തവണ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തണം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ശ്രീനു എസ്| Last Modified ഞായര്‍, 14 മാര്‍ച്ച് 2021 (15:48 IST)
സ്ഥാനാര്‍ഥികളുടെ കുറ്റകൃത്യങ്ങളുടെയും കേസിന്റെയും വിവരങ്ങള്‍ മൂന്നു തവണ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യോഗത്തില്‍ വ്യക്തമാക്കി. പത്രിക പിന്‍വലിക്കാനുള്ള ആദ്യ നാല് ദിവസത്തിനുള്ളില്‍ ആദ്യ ഘട്ടവും അടുത്ത അഞ്ചു മുതല്‍ എട്ട് ദിവസങ്ങള്‍ക്കിടയില്‍ രണ്ടാം ഘട്ടവും പരസ്യം നല്‍കണം. ഒമ്പതാമത്തെ ദിവസം മുതല്‍ പ്രചാരണത്തിനുള്ള അവസാന ദിവസത്തിനുള്ളില്‍ മൂന്നാംഘട്ട പരസ്യം നല്‍കണം.

കള്ളവോട്ട് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയ കക്ഷികളെ ഓര്‍മിപ്പിച്ചു. കള്ള വോട്ടിനുള്ള ശ്രമമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന പ്രത്യേക നിരീക്ഷകര്‍ എത്തിയതായും അദ്ദേഹം യോഗത്തെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :