ആരോഗ്യവകുപ്പ് ജീവനക്കാരിക്കൊപ്പം താമസിച്ച മധ്യവയസ്‌കൻ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 30 മാര്‍ച്ച് 2024 (18:26 IST)
പത്തനംതിട്ട : കടമ്പനാട്ടിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിക്കൊപ്പം താമസിച്ചിരുന്ന മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുൺടോംവെട്ടത്ത് ജോൺ ജേക്കബ് എന്ന 47 കാരനാണ് മരിച്ചത്.

റേഷൻകട നടത്തുന്ന ജോണിന്റെ മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടത്താനായി ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :