ഭാര്യയുടെ മുന്നിൽ വച്ച് സ്വയം കഴുത്തറുത്തയാൾ മരിച്ചു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 31 മാര്‍ച്ച് 2024 (16:42 IST)
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ മുന്നിൽ വച്ച് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു മരുതാമല സിൽക്ക് നഗറിൽ വിശാഖം വീട്ടിൽ സ്മിതേഷ് എന്ന 38 കാരനാണ്
ഈ കടുംകൈ ചെയ്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. പനവൂർ മേലെ കല്ലിയോട് കവലയ്ക്കടുത്ത് ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്മിതേഷും ഭാര്യ അശ്വയും. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം ഇയാൾ അടുക്കളയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് കഴുത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാട്ടാക്കടയിൽ പഞ്ചർ വർക്ക്‌സ് കട നടത്തുകയായിരുന്നു സ്മിതേഷ്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. മൂന്നു മാസം മുമ്പ് സ്മിതേഷ് അമിതമായി ഗുളിക കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :