തിരുവനന്തപുരത്ത് നിന്നും കാണാതായ അധ്യാപികയെ കോട്ടയം സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (19:30 IST)
തിരുവനന്തപുരത്ത് നിന്നും കാണാതായ അധ്യാപികയെ കോട്ടയം സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ച്ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ദമ്പതികള്‍ നവീനും ദേവിയും അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു ആര്യ. ഈ മാസം 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരുന്നു. അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇതേ സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന ദേവിയേയും ഭര്‍ത്താവിനെയും കാണാതായെന്ന വിവരം ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :