അനുബന്ധ വാര്‍ത്തകള്‍
- അന്തേവാസിയുടെ ആത്മഹത്യ : അധികൃതർക്ക് വീഴ്ചയെന്ന്
- കുതിരവട്ടത്തെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
- കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ ദുരൂഹത
- കഞ്ചാവ് കേസിൽ കൈക്കൂലി: സി.ഐ ഉൾപ്പെടെ മൂന്നു പേർക്ക് സസ്‌പെൻഷൻ
- ജൂണ്‍ അഞ്ചുവരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കുതിരവട്ടത്തു നിന്ന് ചാടിപ്പോയ ആൾ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ എന്ന 23 കാരനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെ മലപ്പുറം കോട്ടയ്ക്കൽ വച്ചുണ്ടായ അപകടത്തിലാണ് ഇയാൾ മരിച്ചത്. മാനസിക ആരോഗ്യ കേന്ദ്രത്തിലെ ടോയ്‌ലറ്റിന്റെ പഴകിയ ഭിത്തി തുറന്നു ഇയാൾ രാത്രി പന്ത്രണ്ടരയോടെ പുറത്തിറങ്ങി. അടുത്തുള്ള വീട്ടിൽ നിന്ന് ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടിച്ചാണ് ഇയാൾ മലപ്പുറത്തേക്ക് പോയത്.
കോട്ടയ്ക്കലിലെ ദേശീയ പാതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡിലെ ഡിവൈഡറിൽ ഇടിച്ചു തട്ടിമറിയുകയായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ ഇയാളെ കോഴിക്കോട്ടെ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇയാൾ മാനസിക വിഭ്രാന്തി കാട്ടിയതോടെയാണ് കുതിരവട്ടത്തു കഴിഞ്ഞ 24 നു പ്രവേശിപ്പിച്ചത്. മുമ്പും ഇയാൾ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നു.

അടുത്ത ലേഖനം