1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Innmate Kuthiravattom

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ ദുരൂഹത

Death
കോഴിക്കോട്:  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ ദുരൂഹത എന്നാരോപണം. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സ്വദേശിനിയായ ജയറാം ജിലോട്ടി എന്ന യുവതിയിയെയാണ് സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഈ സെല്ലിൽ അന്തേവാസികൾ തമ്മിൽ അടികലൽ ഉണ്ടായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇന്ന് രാവിലെ സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിനെ അന്വേഷിച്ചു തലശേരിയിൽ എത്തിയ ജിയാറാം മാനസിക ആസ്വാസ്ഥ്യം  പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി ഇരുപത്തെട്ടിനാണ് പോലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
അടുത്ത ലേഖനം
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ