അന്തേവാസിയുടെ ആത്മഹത്യ : അധികൃതർക്ക് വീഴ്ചയെന്ന്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 20 മെയ് 2022 (19:52 IST)
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ചെയ്ത സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച എന്ന് ആരോപണം. മഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ട്‌ കാരണാണ് കർട്ടൻ തുണി ഉപയോഗിച്ച് കുരുക്കിട്ട് ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരുടേത് ഉൾപ്പെടെയുള്ള അധികൃതരുടെ നോട്ടപ്പിഴവ് ഉണ്ടായോയെന്നാണ്
പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് അന്തേവാസി ആത്മഹത്യ ചെയ്തത്. മാസങ്ങൾക്ക് മുമാണ് ഒരു അന്തേവാസിയുടെ കുത്തേറ്റു മറ്റൊരു അന്തേവാസി മരിച്ചത്. ഇതിനെ തുടർന്ന് ആരോഗ്യമന്ത്രി ഇവിടം സന്ദർശിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഒരുക്കുമെന്നും പ്രസ്താവിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ടും നൽകി. ഇതോടെ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 400 കോടി രൂപയുടെ മാസ്റ്റർപ്ളാനും തയ്യാറാക്കി.

എന്നാൽ ഒരു സുരക്ഷാ ക്രമീകരണവും ഇപ്പോഴും ഇല്ലെന്നാണ് ഉറപ്പാക്കുന്നത്. സെല്ലുകളുടെ മേൽനോട്ടത്തിന് പോലും ആളില്ലെന്നാണ് സൂചന നൽകുന്നത്. നിലവിൽ 432 അന്തേവാസികൾ ഉള്ള ഇവിടെ 24 സെക്യൂരിറ്റി ജീവനക്കാരെങ്കിലും വേണമെങ്കിലും ആകെ നാല് പേർ മാത്രമാണുള്ളത്. എട്ടു പാചക തൊഴിലാളികൾ വേണ്ടിടത്ത് രണ്ട് പേരും. സാർജന്റ്, തെറാപിസ്റ് തുടങ്ങിയവർ ഇല്ലതന്നെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :