കഞ്ചാവ് കേസിൽ കൈക്കൂലി: സി.ഐ ഉൾപ്പെടെ മൂന്നു പേർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 1 ജൂണ്‍ 2022 (15:23 IST)
കണ്ണൂർ: കഞ്ചാവ് കേസിൽ കൈക്കൂലി വാങ്ങിയെന്ന സംഭവത്തിൽ സി.ഐ ഉൾപ്പെടെ മൂന്നു പോലീസുകാർക്ക് സസ്‌പെൻഷൻ. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എസ്.എച്.ഒ രാജഗോപാൽ, പ്രിൻസിപ്പൽ എസ്.ഐ പി.ജെ.ജിമ്മി, ഗ്രേഡ് എസ്.ഐ ശാർങ്ഗധരൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

പയ്യന്നൂർ സബ് ഡിവിഷനിലെ തീരദേശ സ്റ്റേഷനായ പഴയങ്ങാടി സ്റ്റേഷനിൽ മണൽ കടത്ത്, മറ്റു കുറ്റകൃത്യങ്ങൾ എന്നീ കേസുകളുമായി ബന്ധപ്പെട്ടു പിടികൂടുന്ന വാഹനങ്ങൾ വിട്ടു നൽകാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.

കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ടുനൽകാൻ ഇടനിലക്കാരൻ മുഖേന 30000 രൂപ കൈക്കൂലി വാങ്ങിയ സംഭവവത്തിലാണ് മൂവർക്കും സസ്‌പെൻഷൻ ഉണ്ടായത്. എന്നാൽ ഇടനിലക്കാരൻ ആകെ 60000 രൂപാ വാങ്ങുകയും ഇതിൽ 30000 രൂപ പോലീസ് ഉദ്യോഗസ്ഥർക്കും വീതിച്ചു നൽകി എന്ന ആരോപണം ഉയർന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :